NEWS UPDATE

6/recent/ticker-posts

ഇബ്രാഹിംകുഞ്ഞിന്റെ മകന്റെ സ്ഥാനാര്‍ഥിത്വം: കളമശേരിയില്‍ ലീഗില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു; പ്രതിഷേധക്കാര്‍ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചു


കൊച്ചി: കളമശേരിയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി ഇ അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ഥിയാക്കിയതിലും ടി എ അഹമ്മദ് കബീറിന് സീറ്റ് നല്‍കാത്തതിലും പ്രതിഷേധിച്ച് മുസ് ലിം ലീഗില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു.[www.malabarflash.com] 

അഹമ്മദ് കബീറിനെ അനൂകുലിക്കുന്ന വിഭാഗം കളമശേരിയില്‍ സമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചു.കളമശേരിയില്‍ അഹമ്മദ് കബീര്‍ സ്വതന്ത്രനായി മല്‍സരിക്കന്ന കാര്യവും കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.


ഇതിനിടയില്‍ ഇടഞ്ഞു നില്‍ക്കുന്ന അഹമ്മദ് കബീറിനെ അനുനയിപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമം തുടങ്ങി.അഹമ്മദ് കബീറിനെ പാണക്കാട്ടേക്ക് വിളിപ്പിച്ചുവെങ്കിലും അദ്ദേഹം പോകുന്നില്ലെന്നാണ് വിവരം.

ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി ഇ അബ്ദുള്‍ ഗഫൂറിനെ കളമശ്ശേരിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതു മുതല്‍ ലീഗിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.പരിചയസമ്പന്നരെയും മികച്ച പ്രതിച്ഛായ ഉള്ളവരെയും തഴഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്.ഇതിനിടയില്‍ കളമശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്ന് ടി എ അഹമ്മദ് കബീര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ജയസാധ്യതയുടെ അടിസ്ഥാനം ജനാഭിപ്രായമാണ്.ഇതാണ് കളമശേരിയില്‍ പ്രകടമായതെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.നൂറുകണക്കിനാളുകള്‍ വന്ന് അവരുടെ അഭിപ്രായം പറയുമ്പോള്‍ അത് പരിഗണിക്കാന്‍ ഏതു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും അവര്‍ അത് പരിഗണിക്കാന്‍ ബാധ്യസ്ഥരാണെന്നും അഹമ്മദ് കബീര്‍ പറഞ്ഞു. 

മങ്കടയിലെ എംഎല്‍എ എന്ന നിലയ്ക്ക് അവിടെ നിന്നും തന്നെ മാറ്റേണ്ട ഒരു സാഹചര്യവും അവിടെയില്ലായിരുന്നു .ജനങ്ങളുമായി അത്രയും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.പക്ഷേ തീരുമാനം വന്നത് അനൂകൂലമല്ലായിരുന്നുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു. കളമശേരിയില്‍ മല്‍സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് പാര്‍ട്ടി പ്രസിഡന്റിനെ അറിയിച്ചുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.

Post a Comment

0 Comments