Top News

അമ്മാവനേടൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ റോഡില്‍ തെറിച്ചുവീണ യുവതി ടിപ്പര്‍ ലോറി കയറി മരിച്ചു

പളളിക്കര: ചെർക്കപ്പാറ ശ്രീനഗറിൽ ശനിയാഴ്ച ഉച്ചക്കുണ്ടായ വാഹനപകടത്തിൽ വീട്ടമ്മ മരിച്ചു. പാക്കം ചരളിക്കടവ് വാടക കോട്ടേഴ്സ് താമസിക്കുന്ന സുബൈദ (40) ആണ് മരിച്ചത്.[www.malabarflash.com]

മാതാവിൻ്റെ സഹോദരൻ അബ്ദുൾ റഹിമാൻ്റെ കൂടെ ബൈക്കിൽ പെരിയയിൽ പുതിയ കോട്ടേഴ്സ് നോക്കാൻ പോകുപ്പോൾ ചെർക്കപ്പാറ ശ്രീനഗറിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ലോറിനിർത്താത്തെ പോയിയെങ്കിലും നാട്ടുകാർ പിൻതുടർന്ന് പിടികൂടി.


അബ്ദുൾ റഹിമാന് സാരമായി പരിക്കേറ്റു.മൃതദേഹം കാഞ്ഞങ്ങാട് മൻസൂർ ഹോസ്പിറ്റൽ മോർച്ചറിയിൽ.

ബേക്കൽ ഇല്യാസ് നഗറിലെ പരേതനായ ഇബ്രാഹിമിൻ്റെയും ആലിമയുടെ മകളാണ്. 
മക്കൾ: മിസ്രിയ ,റഷിദ റാസിക്ക് ( വിദ്യാർത്ഥി ) .മരുമക്കൾ: റഷിദ് (ചിത്താരി ), ഷഫിക്ക് (ഇക്ബാൽ നഗർ) 

സഹോദരങ്ങൾ : ഹനീഫ ( ചെർക്കാപ്പാറ),മൊയ്തു ( പള്ളിക്കര) .


Post a Comment

Previous Post Next Post