മുംബൈ: അയ്യായിരം രൂപക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. രഹസ്യവിവരത്തെതുടർന്ന് വിറാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.[www.malabarflash.com]
രക്ഷപ്പെടുത്തിയ കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.
ബുധനാഴ്ച വിറാറിലെ ബസ് ഡിപ്പോക്ക് സമീപമാണ് സംഭവം. കുഞ്ഞിനെയും പണവും കൈമാറുന്നതിനിടെയാണ് രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ ഉൾപ്പെടെ അറസ്റ്റിലായത്.
കുഞ്ഞിന്‍റെ മാതാപിതാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിനെ ഏജന്‍റിന് വിൽക്കുകയാണോ അതോ കുട്ടികളില്ലാത്ത ദമ്പതികൾക്ക് നേരിട്ട് കൈമാറുകയാണോ എന്ന കാര്യവും അന്വേഷിച്ചുവരികയാണെന്ന് വിറാർ പോലീസ് അറിയിച്ചു.
ഐ.പി.സി, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
Post a Comment