ബുധനാഴ്ച രാത്രി ബന്ധുവീട്ടിലെ സല്‍ക്കാരചടങ്ങില്‍ പങ്കെടുത്ത് പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. നൗഷീറ വീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്കും പോയി. റസാഖ് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്കും പോയി.
റസാഖ് ചായ കഴിച്ച് മുറിയിലേക്ക് എത്തുമ്പോഴേക്കാണ് നഷീറയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഷാള്‍ അറുത്ത് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും അവിടെ നിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി. എന്നാല്‍ ആശുപത്രി എത്തുമ്പോഴേക്കും മരിച്ചിരുന്നു.
അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അര്‍മീസ് (മൂന്നര), ഐറ (ഒന്നര) എന്നിവര്‍ മക്കളാണ്. പാണത്തൂര്‍ ഏരത്തെ മുഹമ്മദ്കുഞ്ഞിയുടെ മകളാണ് നൗഫിറ . സഹോദരി: നിലോഫര്‍.
0 Comments