Top News

അടുപ്പില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ഫാര്‍മസിസ്റ്റ് മരിച്ചു

തൃശ്ശൂര്‍: അടുപ്പില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ഫാര്‍മസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്.[www.malabarflash.com]

ഫെബ്രുവരി ഏഴിനാണ് അപകടമുണ്ടായത്. അടുപ്പില്‍ സാനിറ്റൈസര്‍ ഒഴിച്ചയുടന്‍ തീ ആളിപ്പടര്‍ന്ന് വസ്ത്രം കത്തുകയായിരുന്നു.



ഗുരുതരമായി പൊള്ളലേറ്റ ദീപികയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊമ്പൊടിഞ്ഞാമാക്കല്‍ നീതി മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റാണ്. രണ്ട് മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്.

Post a Comment

Previous Post Next Post