Top News

ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെലവൂർ പുതുക്കുടി സ്വദേശി വിജീഷിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


2018-ലാണ് കോഴിക്കോട് സ്വദേശിയായ വിജീഷിനെ തിരുവനന്തപുരം സ്വദേശിയായ യുവതി പരിചയപ്പെടുന്നത്. ടിക്ടോക്ക് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ശേഷം മറ്റ് പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും യുവതി പോലീസിൽ പരാതി നൽകി.



വിവാഹബന്ധം വേർപ്പെടുത്തിയ മുപ്പത്തിരണ്ടുകാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷമാണ് യുവാവ് വിവാഹിതനാണെന്നും താൻ പറ്റിക്കപ്പെട്ടെന്നും യുവതി മനസ്സിലാക്കിത്. ഇതോടെയാണ് യുവതി പൂജപ്പുര പോലീസിൽ പരാതി നൽകിയത്.

13 ലക്ഷം രൂപ വിജീഷ് തട്ടിയെടുത്തെന്നും പരാതി നൽകി. വിജീഷ് കോഴിക്കോട് സ്വദേശിയായതിനാൽ പോലീസ്, കേസ് കസബ പോലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ യുവാവിന് അപകടത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം ആശുപത്രിയിയലെത്തിയാണ് പോലീസ് യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post