NEWS UPDATE

6/recent/ticker-posts

പ്രളയ സെസ് നിര്‍ത്തലാക്കണമെന്ന് വസ്ത്ര വ്യാപാരികള്‍

കാസര്‍കോട്: പ്രളയ സെസ്സ് എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ട് കേരള ടെക്‌സറ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്ഡീലോര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി സര്‍കാറിന് നിവേദനം നല്‍കി.[www.malabarflash.com] 

ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച് വ്യാപാരമേഖല മൊത്തതില്‍ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്. കാസര്‍കോട് ടൗണില്‍ നിന്നും രാത്രി കാലങ്ങളില്‍ കാഞ്ഞങ്ങാട്, തലപ്പാടി ഭാഗത്തേക്ക് പൊതു ഗതാഗത സംവിധാനമില്ലാത്തതും വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.



കെ ടി ജി ഡി ഡബ്ല്യു എ കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടന യോഗം ജില്ലാ പ്രസിഡണ്ട് സജി കെ ജിയുടെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ കെ മൊയ്തീന്‍ കുഞ്ഞി പ്രഭാഷണം നടത്തി. ഹസന്‍ അശ്‌റഫ് ഫാബ്രിക്‌സ്, എ എ അസീസ്, അശ്‌റഫ് സുല്‍സണ്‍, കുഞ്ഞിരാമന്‍ പെരിയ, സിബി, അശോകന്‍ സംസാരിച്ചു.

ഭാരവാഹികള്‍: അശ്‌റഫ് ഐവ (പ്രസിഡണ്ട്), ഹാരിസ് സെനോറ (സെക്രടറി), സമീര്‍ ലിയ (ട്രഷറര്‍), ഹിമ ഇഖ്ബാല്‍, ശശിധരന്‍ മുള്ളേരിയ, ചന്ദ്രമണി (വൈസ് പ്രസിഡണ്ടുമാര്‍), റഹ് മാന്‍ തൊട്ടാന്‍, റഫീഖ് ഒറീവ്, (ജോ.സെക്രട്ടറിമാര്‍).

Post a Comment

0 Comments