NEWS UPDATE

6/recent/ticker-posts

കൂടുതൽ കരുത്തോടെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് റാംഗ്ലര്‍ വിപണിയിലേക്ക്

ജീപ്പിന്‍റെ ഇന്ത്യന്‍ നിര്‍മ്മിത റാംഗ്ലര്‍ മാര്‍ച്ച് 15 -ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ആഭ്യന്തര ഉല്‍പാദന നിരയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ ജീപ്പ് എസ്‍യുവിയാണ്റാംഗ്ലര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.[www.malabarflash.com]

 പ്രാദേശികമായി അസംബ്ലിള്‍ ചെയ്യുന്നതിനാല്‍ വാഹനത്തെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്നതാക്കി മാറ്റും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ 5 സീറ്റര്‍ മോഡലിന്റെ വില ശ്രദ്ധേയമായി കുറയും. 

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, നീണ്ടുനില്‍ക്കുന്ന ഫ്രണ്ട് ഫെന്‍ഡറുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഡിആര്‍എല്‍ എന്നിവയും ബോഡി ഫ്രെയിമില്‍ നിന്ന് പൂര്‍ണ്ണമായും നീക്കംചെയ്യാന്‍ കഴിയുന്ന ഡോറുകളും റാംഗ്ലറിന്റെ പ്രത്യേകതകളാണ്. 

പൂര്‍ണമായും പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിക്കും. 4 വീല്‍ ഡ്രൈവ് സംവിധാനം നല്‍കും.

Post a Comment

0 Comments