NEWS UPDATE

6/recent/ticker-posts

ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ നിര്യാതയായി

മേൽപ്പറമ്പ്: പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക - മംഗളൂരു ഖാസിയുമായിരുന്ന പരേതനായ സി എം അബ്ദുല്ല മൗലവിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (72) നിര്യാതയായി. ശനിയാഴ്ച രാത്രി ഏഴുമണിയോടെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.[www.malabarflash.com]


കാസര്‍കോട് തെരുവത്തെ പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

മക്കള്‍: സി എ മുഹമ്മദ് ശാഫി, സി എ മുനീര്‍, സി എ ഉസ്മാന്‍ (മൂവരും ഗള്‍ഫ്), സുഹ്‌റ ചെമ്പിരിക്ക, ഹഫ്‌സ ദേളി, റാബിയ പള്ളിക്കര, ഹസീന ഉദുമ. 

മരുമക്കള്‍: അഹമ്മദ് ഷാഫി ദേളി, മുഹമ്മദ് അബ്ദുല്‍ ഖാദര്‍ (ചെമ്പരിക്ക,ചെമ്പരിക്ക ട്രാവല്‍സ് കാസര്‍കോട്), സ്വാദിഖ് ഉദുമ പടിഞ്ഞാര്‍ (ഗള്‍ഫ്), അബ്ദുല്ല പള്ളിക്കര (ഗള്‍ഫ്), ഖൈറുന്നിസ ഉദുമ, അസൂറ കാസര്‍കോട്, ഫസീല പള്ളിക്കര.

സഹോദരങ്ങള്‍: അബ്ദുർ റഹീം തെരുവത്ത്, മുഹമ്മദ് ശാഫി തെരുവത്ത്, അബ്ദുസ്സലീം, ബീഫാത്വിമ, സൈനബ.


Post a Comment

0 Comments