ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം വക കരിപ്പോടി എ എല്‍ പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി നിര്‍വ്വഹിച്ചു.[www.malabarflash.com]
ക്ഷേത്ര ഭരണ സമിതി അഡ്വ. കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഥമധ്യാപിക പി ആശ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ കെട്ടിടത്തിനായി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ കണ്ണംകുളം വി കുഞ്ഞിരാമന്‍ വൈദ്യരെ ക്ഷേത്ര സ്ഥാനികരായ സുനീഷ് പൂജാരി, കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
എല്‍ എസ് എസ് വിജയികളായ ശ്രീമിത്ത്, ശ്രേയ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കോവിഡ് കാലത്ത് നടത്തിയ ഓണ്‍ലൈന്‍ കലോത്സവ വിജയികളായ കുട്ടികള്‍ക്കുള്ള ഉപഹാരം രക്ഷിതാക്കള്‍ ഏറ്റുവാങ്ങി.
ഗ്രാമ പഞ്ചായത്തംഗങ്ങളായ കസ്തൂരി ബാലന്‍, സിന്ധു ഗംഗാധരന്‍, പുഷ്പാവതി, ബേക്കല്‍ എഇഒ കെ ശ്രീധരന്‍, ബിആര്‍സി ബിപിസി കെ ദിലീപ് കുമാര്‍, ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടംഞ്ചാല്‍, വൈസ് പ്രസിഡന്റുമാരായ പി പി ചന്ദ്രശേഖരന്‍, കൃഷ്ണന്‍ പാത്തിക്കാല്‍, വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍, ഉദുമ പടിഞ്ഞാര്‍ അംബിക എ എല്‍ പി സ്‌കൂള്‍ മാനേജര്‍ എച്ച് ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ മാനേജര്‍ സി കെ ശശി സ്വാഗതവും വികസന സമിതി ചെയര്‍മാന്‍ ശശിധരന്‍ കട്ടയില്‍ നന്ദിയും പറഞ്ഞു.
Post a Comment