NEWS UPDATE

6/recent/ticker-posts

ഇന്ത്യയില്‍നിന്ന് സൗദിയിലേയ്ക്ക് വിമാന സര്‍വീസ്: സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കാന്തപുരം കത്തയച്ചു

കോഴിക്കോട്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാർക്ക് നേരിട്ട് വിമാനമാർഗം പോകാൻ ഫ്‌ളൈറ്റുകൾ അനുവദിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഔസാഫ് സയീദ്, ഇന്ത്യയിലെ സൗദി അംബാസിഡർ ഡോ. സൗദ് മുഹമ്മദ് എന്നിവർക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.[www.malabarflash.com]

ഈ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം ചർച്ച നടത്തി.

യാത്രയിൽ നേരിടുന്ന ഈ പ്രതിസന്ധി കാരണം പലരും സൗദിയിലേക്കു മടങ്ങാതിരിക്കുകയാണ്. ജോലി നഷ്ടമാകുന്നതിന്റെയും വിസ കാലാവധി പൂർത്തിയാകുന്നതിന്റെയും ആശങ്കയിലാണ് പ്രവാസികൾ. അതിനാൽ, കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് നേരിട്ട് സൗദിയിലേക്കു ഫ്‌ളൈറ്റ് അനുവദിക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

Post a Comment

0 Comments