NEWS UPDATE

6/recent/ticker-posts

പെരിയ മൂന്നാം കടവില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പെരിയ: മൂന്നാംകടവ് റോഡ് ഇറക്കത്തില്‍ ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. രാവണീശ്വരം കളരിക്കാലിലെ ആര്‍.രാഘവന്റെ മകന്‍ ആര്‍.ചന്ദ്രന്‍ (52) മരിച്ചത്.[www.malabarflash.com]


ചാമുണ്ഡിക്കുന്ന് ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ്.ചൊവാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. കുണ്ടംകുഴിയിലേക്ക് പോകുന്ന ഓട്ടോ മൂന്നാം കടവില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേററ ചന്ദ്രനെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ചന്ദ്രാവതി. മക്കള്‍: ചാന്ദിനി, ചന്ദ്രജിത്ത്, ചന്ദ്രബാബു
സഹോദരങ്ങള്‍: ശശി, സുരേഷ്, ശാരദ, ശൈലജ, സിന്ധു, ബിന്ദു, മഞ്ജു, രാധ.

Post a Comment

0 Comments