Top News

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

നീലേശ്വരം: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചായ്യോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ചായ്യോം ബസാര്‍ ചക്ലിയ കോളനിയിലെ രമേശന്‍ – ഷൈലജ ദമ്പതിയുടെ മകന്‍ റിഥിന്‍ രമേഷ് (12) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച  സന്ധ്യയ്ക്കാണ് വീടിന്റെ മതിലിനരികില്‍ കളിച്ചുകൊണ്ടിരിക്കെ ഇളകി നിന്നിരുന്ന കല്ല് റിഥിന്റെ ദേഹത്തേക്ക് വീണത്. ഇതിന്റെ ആഘാതത്തില്‍ റിഥിന്‍ കോണ്‍ക്രീറ്റ് റോഡിലേക്ക് തലയിടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ റിഥിനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും നിലഗുരുതരമായതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചെറുവത്തൂരിലെത്തിയപ്പോള്‍ നില അതീവ ഗുരുതരമായതിനാല്‍ ചെറുവത്തൂര്‍ കെ.എ.എച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. 



പിന്നീട് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 
സഹോദരങ്ങള്‍ സനീഷ്, വിപിന്‍ ( എഴാം തരം വിദ്യാര്‍ത്ഥി ) .

Post a Comment

Previous Post Next Post