Top News

ബാവിക്കര കുടിവെള്ള പദ്ധതി ഉദ്ഘാടനം അടുത്തമാസം; ഉദുമ മണ്ഡലത്തിൽ പൂർത്തിയാകുന്നത് നിരവധി പദ്ധതികൾ

കാസർകോട് : ചെർക്കള മുതൽ കാസർകോട് ടൗൺ വരെയുള്ള ജനങ്ങളുടെ ഉപ്പ് വെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബാവിക്കര കുടിവെള്ള പദ്ധതി അടുത്ത മാസം പ്രവർത്തനം തുടങ്ങും. കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ അധ്യക്ഷതത്തിൽ ചേർന്ന ഉദുമ മണ്ഡലം വികസന യോഗത്തിലാണ് തീരുമാനം.[www.malabarflash.com]


സ്കൂൾ കെട്ടിടം, ആശുപത്രി കെട്ടിടം, റോഡുകൾ, പാലങ്ങൾ തുടങ്ങി 100ൽ പരം പ്രവൃത്തികളുടെ ഉദ്ഘാടനമാണ് ഉദുമ മണ്ഡലത്തിൽ നടത്താൻ പോകുന്നത്. 

അഞ്ചു കോടി രൂപ ചെലവിൽ നിർമ്മിച്ച പെരിയ ഹൈസ്കൂൾ കെട്ടിടം, തെക്കിൽ ആലട്ടി റോഡ്‌, കുറ്റിക്കോൽ ബോവിക്കാനം റോഡ്, 5 കോടി രൂപ ചെലവിൽ നിർമിച്ച ബേഡകത്തെ ആട് ഫാം, കീഴൂർ തീരദേശ പോലീസ് സ്റ്റേഷൻ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും നിർവഹിക്കും.

പെരിയ, മുളിയാർ ആശുപത്രിയിലെ ഡയാലിസിസ് സെന്റർ ഫെബ്രുവരി 15ന് ഉദ്ഘാടനം ചെയ്യും.

പള്ളിക്കര ആശുപത്രിയുടെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. ബാവിക്കരയിൽ നിന്ന് ചട്ടംചാലിലും കുന്നുപാറയിലും ടാങ്ക് നിർമിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന 88 കോടി രൂപ ചെലവ് വരുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും നടത്തും. 

ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു തുടങ്ങി ജില്ലയിലെ എല്ലാ ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Post a Comment

Previous Post Next Post