Top News

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നഴ്​സിംഗ്​ വിദ്യാർത്ഥിനി മരിച്ചു

ചെങ്ങന്നൂർ: ​പൊള്ളലേറ്റ്​ ചികിത്സയിലായിരുന്ന നഴ്​സിംഗ്​ വിദ്യാർത്ഥിനി മരിച്ചു. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര വലിയ പറമ്പിൽ വടക്കേതിൽ അജികുമാർ, അംബിളി (അജിത) ദമ്പതികളുടെ മകൾ അശ്വതി (20) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്.[www.malabarflash.com]

ഡിസംബർ 14 നായിരുന്നു സംഭവം. വീടിനോട് ചേർന്ന് പുറത്തെ വിറകടുപ്പ് കത്തിക്കാൻ ഡീസൽ ഒഴിച്ചപ്പോൾ അടുപ്പിൻ കരയിൽ കത്തിച്ചുവെച്ച മെഴുകുതിരിയിൽനിന്നും തീ പടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പൊള്ളലേറ്റ അശ്വതിയെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ അശ്വതി തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലുണ്ടായിരുന്നു. ബാംഗ്ളുരിൽ നഴ്സിംഗ് വിദ്യാർത്ഥിയായ അശ്വതി കോവിഡ് കാലഘട്ടത്തിൽ ക്ലാസ് ഇല്ലാത്തതിനാൽ നാട്ടിലായിരുന്നു.

ഖത്തറിൽ ജോലി ചെയ്തു വന്ന പിതാവ് അജികുമാർ കഴിഞ്ഞ മാർച്ചിന് മുൻപ് അവധിക്ക് നാട്ടിൽ വന്നതാണ്. കൊറോണയും ലോക്ഡൗണും ആയതിനാൽ തിരികെ പോകാൻ കഴിയാതെ കമ്പനിയിൽ നിന്നുള്ള അറിയിപ്പു ലഭിക്കുന്നതും കാത്ത് കഴിഞ്ഞിരുന്ന അജികൂമാർ മൂന്ന് മാസങ്ങൾക്ക് മുൻപാണ് തിരികെപ്പോയത്. അശ്വതിയുടെ ഏകസഹോദരൻ ആകാശ് 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 .30ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post