Top News

കണ്ണൂരിൽ അമ്മയും എട്ട് വയസ്സുകാരി മകളും കുളിമുറിയില്‍ മരിച്ചനിലയില്‍

കണ്ണൂർ: അമ്മയെയും മകളെയും വീട്ടിനകത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽ പുല്ലൻവനത്തെ കണ്ണാ മനോജിന്‍റെ ഭാര്യ സജിത (34), മകൾ നന്ദൂട്ടി (8) എന്നിവരെയാണ് വീട്ടിലെ കുളിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവായ മനോജിനെ (36) പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു.[www.malabarflash.com] 


ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലോസറ്റിൽ ചാരി ഇരിക്കുന്ന വിധത്തിൽ നന്ദൂട്ടിയെയും, ഷവറിൽ കെട്ടി തൂങ്ങിയ നിലയിൽ സജിതയേയും കണ്ടെത്തുകയായിരുന്നു. നന്ദൂട്ടിയുടെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കൊണ്ട് ചുറ്റിയിട്ടുണ്ട്. കുളിമുറിയിൽ കാലുകൾ നിലത്തു മുട്ടുന്ന വിധമാണ് സജിതയുടെ മൃതദേഹം ഉള്ളത്.

മനോജ് തന്നെയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ കുടിയാന്മല പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനുള്ളില്‍ നിന്ന് സജിതയുടെ മൊബൈല്‍ ഫോൺ പോലീസിന് ലഭിച്ചിട്ടുണ്ട്.

സജിതയും മനോജും തമ്മിൽ കുടുംബ കലഹമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഏഴാം ക്ലാസിൽ മറ്റൊരു മകൻ ഇവർക്കുണ്ട്.

Post a Comment

Previous Post Next Post