Top News

കടയില്‍ ജോലിക്കിടെ വെട്ടേറ്റ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

റിയാദ്: പലവ്യജ്ഞന കടയിലെ ജോലിക്കിടെ കഴിഞ്ഞ മാസം വെട്ടേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി. ദക്ഷിണ സൗദിയിലെ ജീസാന് സമീപം അബൂ അരീഷില്‍ ഡിസംബര്‍ 23ന് കൊല്ലപ്പെട്ട മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിന്റെ (52) മൃതദേഹമാണ് അബൂ അരീഷില്‍ തന്നെ ഖബറടക്കിയത്.[www.malabarflash.com]


കടയിലെ ജോലിക്കിടെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു കഴുത്തിന് വെട്ടേറ്റ് മരിച്ചത്. പ്രതിയെന്ന നിലയില്‍ ഒരു പാകിസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാല്‍നൂറ്റാണ്ടോളം സൗദിയില്‍ പ്രവാസിയായിരുന്നു മുഹമ്മദ് അലി. 

പിതാവ്: -പുള്ളിയില്‍ അബ്ദുഹാജി, മാതാവ്:- പാത്തുമ്മ കുന്നത്തൊടി. ഭാര്യ:- പാലേമ്പുടിയന്‍ റംല ഇരുമ്പുഴി, മക്കള്‍:- മുസൈന, മഅദിന്‍ (ആറ് വയസ്). മരുമകന്‍:- ജുനൈദ് അറബി പട്ടര്‍ക്കടവ്. സഹോദരങ്ങള്‍- ഹൈദര്‍ അലി, അശ്‌റഫ്, ശിഹാബ്, മുനീറ. 

സാമൂഹിക പ്രവര്‍ത്തകരാ എന്‍.സി. അബ്ദുറഹ്മാന്‍, ജീസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി എന്നിവരാണ് മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Post a Comment

Previous Post Next Post