Top News

ആലിക്കുട്ടി മുസ്​ലിയാർക്കെതിരെ മോശം പരാമർശം നടത്തിയെന്നത്​ വ്യാജ പ്രചാരണം -എം.സി. മായിൻ ഹാജി

കോഴിക്കോട്​: സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്​ലിയാർക്കെതിരെ താൻ മോശം പരാമർശം നടത്തിയെന്ന്​ വ്യാജ പ്രചാരണം നടക്കുന്നതായി മുസ്​ലിംലീഗ്​ നേതാവ്​ എം.സി മായിൻ ഹാജി.[www.malabarflash.com]

ഉമ്മർ ഫൈസിക്ക്​ വ്യക്തിപരമായി അഭിപ്രായം പറയാമെന്നും സമസ്ത എന്ന പേരിൽ അഭിപ്രായം പറയരുത് എന്നും​ സമസ്തയുടെ ഒരു കടുത്ത അനുയായിയായ എനിക്ക് അഭിപ്രായമുണ്ട്. താൻ ഓർമ്മവെച്ച കാലം മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗി​േന്‍റയും അടിയുറച്ച അനുയായിയാണ്​. വ്യാജ പ്രചാരണങ്ങൾക്ക്​ പിന്നിൽ സമസ്​തയിലെ വിഘടിത വിഭാഗമാണെന്നും മായിൻ ഹാജി ഫേസ്​ബുക്കിൽ പ്രതികരിച്ചു.

കേരള പര്യടനത്തിനിടെ മലപ്പുറത്തെത്തിയ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും ആലിക്കുട്ടി മുസ്ലിയാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായാണ് സുന്നി സംഘടനകളുടെ സൈബര്‍ ഗ്രൂപ്പുകളിലെ പ്രചാരണം. സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുന്ന നിലപാടാണ് ലീഗ് നേതാക്കളില്‍ നിന്നും ഉണ്ടാവുന്നതെന്നും സൈബര്‍ മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. ഇതിന് പിന്നില്‍ മായിന്‍ഹാജി അടക്കമുള്ളവരാണെന്നായിരുന്നു ആക്ഷേപം. ഇതിന് പിന്നാലെയാണ് മായിന്‍ഹാജിയുടെ പ്രതികരണം.

എം.സി മായിൻഹാജി പങ്കുവെച്ച ഫേസ്​ബുക്​​ പോസ്റ്റ്​:
ബഹുമാനപ്പെട്ട ആലിക്കുട്ടി ഉസ്​താദിനെ 'പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും കയറ്റുകയില്ല' എന്ന് ഞാൻ പറഞ്ഞതായി പ്രചരിപ്പിച്ചു കൊണ്ട് ചിലർ സോഷ്യൽ മീഡിയകളിൽ എന്നെ സംബന്ധിച്ച് തെറ്റായ ഒരു പരാമർശം വെച്ച് കൊണ്ട് പ്രചാരണം നടത്തുന്നുണ്ട്. മാത്രവുമല്ല അതിൽ മുസ്‌ലിമിന് നിരക്കാത്ത തരത്തിലുള്ള പദ പ്രയോഗങ്ങൾ നടത്തി പലരും കമന്റ് ചെയ്യുന്നുമുണ്ട്. വാസ്തവത്തിൽ ഞാൻ ആലിക്കുട്ടി ഉസ്താദിനോട് അങ്ങനെ പറഞ്ഞിട്ടില്ല. മാത്രവുമല്ല 'പട്ടിക്കാട്ടേക്കും പാണക്കാട്ടേക്കും വരണ്ട' എന്ന് പറയാൻ എനിക്ക് എന്താണ് അവകാശം..?? ചിലർ സോഷ്യൽ മീഡിയയിൽ പ്രയോഗിക്കുന്നത് പോലെ പട്ടിക്കാടും പാണക്കാടും എന്റെ .............. ഒന്നുമല്ലല്ലൊ...??

ഞാൻ ആലിക്കുട്ടി ഉസ്താദുമായി ഡിസംബർ 24 ന് പട്ടിക്കാട് വെച്ചും ഇന്നലെ (03/01/2021) അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചും കഴിഞ്ഞ വിദ്യാഭ്യാസ ബോർഡ് എക്സിക്യുട്ടീവ് യോഗങ്ങളിൽ വെച്ചും കണ്ടതല്ലാതെ കഴിഞ്ഞ കുറച്ച് മാസങ്ങളായി കാണുകയൊ, സംസാരിക്കുകയൊ, ഫോണിൽ ബന്ധപ്പെടുകയൊ ചെയ്തിട്ടില്ല.ഞാൻ ഓർമ്മ വെച്ച കാലം മുതൽ ബഹു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയേയും, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേയും അടിയുറച്ച അനുയായിയാണ്. എന്നെ ഇത് പഠിപ്പിച്ചത് ബഹു. ശൈഖുനാ ശംസുൽ ഉലാമാ ഇ.കെ. അബൂബക്കർ മുസ്ല്യാർ (ന.മ) , ശൈഖുനാ കണ്ണിയത്ത് അഹമ്മദ് മുസ്ല്യാർ (ന.മ), ബഹു. ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ (ന.മ) തുടങ്ങിയ മഹാരഥന്മാരായ പണ്ഡിത മഹത്തുക്കളും. ബഹു. സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ (ന.മ), ബഹു‌.സയ്യിദ് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ (ന.മ), ബഹു.സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ (ന.മ) തുടങ്ങിയ മഹത്തുക്കളായ സയ്യിദന്മാരുമാണ്. ആ നിലയിലാണ് ഞാൻ ഈ കാലമത്രയും പ്രവർത്തിച്ചു വന്നത്. അങ്ങനെ തന്നെ ജീവിച്ച് പ്രവർത്തിച്ച് മരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ...

Post a Comment

Previous Post Next Post