NEWS UPDATE

6/recent/ticker-posts

നിസ്‌കരിക്കാനെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പില്‍ സൂപ്പര്‍ ഗ്ലൂ ഒഴിച്ചു; കാലും ചെരുപ്പും വേര്‍പെടുത്താനായത് മണിക്കൂറുകള്‍ ശ്രമിച്ച്

വയനാട്: നിസ്‌കരിക്കാന്‍ പള്ളിയിലെത്തിയപ്പോള്‍ ചെരുപ്പില്‍ സാമൂഹിക വിരുദ്ധര്‍ പശ ഒഴിച്ചതിനേത്തുടര്‍ന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ആശുപത്രിയില്‍. വയനാട് മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.[www.malabarflash.com]

ചെരുപ്പ് പുറത്ത് അഴിച്ചുവെച്ച ശേഷം നിസ്‌കരിക്കാന്‍ അകത്ത് കയറിയപ്പോള്‍ ആരോ രണ്ട് ചെരുപ്പുകളിലും പശിമ കൂടിയ, സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിക്കുകയായിരുന്നു.

നിസ്‌കാരത്തിന് ശേഷം ചെരുപ്പ് ധരിച്ച സൂപ്പി ഹാജിയുടെ കാലുകളില്‍ ചെരുപ്പ് ഒട്ടിപ്പിടിച്ചു. ചെരുപ്പ് അഴിക്കാന്‍ പറ്റാതായതിനേത്തുടര്‍ന്ന് സൂപ്പിഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ത്വക്കില്‍ ഒട്ടിച്ചേര്‍ന്ന ചെരുപ്പും കാലും വേര്‍പെടുത്തിയത്. 

ചെരുപ്പ് അടര്‍ത്തിമാറ്റുന്നതിനിടെ സൂപ്പി ഹാജിയുടെ കാല്‍വെള്ളയിലെ തൊലി ഇളകിപ്പോയി. പ്രമേഹ രോഗിയായ സൂപ്പി ഹാജി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.

സംഭവത്തില്‍ എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസ് പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പള്ളിയില്‍ സി സി ടിവി ഇല്ലാത്തതിനാല്‍ പശ ഒഴിച്ച ആളുടെ ദൃശ്യം കണ്ടെത്താനാകില്ല. പ്രതിയേക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

Post a Comment

0 Comments