Top News

സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കോടികളുടെ തട്ടിപ്പ്; ഒടുവില്‍ ജീവനക്കാരന്‍ കുടുങ്ങി

പാലാ: കോട്ടയത്ത്‌ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി അരുൺ സെബാസ്റ്റ്യൻ ആണ് പിടിയിലായത്. മുത്തൂറ്റ് നിധി ലിമിറ്റഡിന്‍റെ പാലാ ശാഖയിൽ ഒരു കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് ബ്രാഞ്ച് മാനേജർ കൂടിയായ അരുൺ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തതത്.[www.malabarflash.com]


പത്തോളം ബ്രാഞ്ചുകളുടെ സോണൽ ഹെഡ് കൂടിയായിരുന്നു അരുൺ. സ്വർണം പണയം വയ്ക്കാനെത്തുന്നുവർക്ക്‌ കൃത്യമായി തുക നൽകിയ ശേഷം സ്വർണത്തിന്‍റെ അളവ് കൂട്ടിക്കാണിച്ച് കമ്പനിയിൽ നിന്ന് കൂടുതൽ തുക എഴുതി എടുത്താണ് പണം തട്ടിയിരുന്നത്.

ലോക്ക്ഡൗണ്‍ കാലയളവിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഈ സമയങ്ങളിൽ കമ്പനിയുടെ പരിശോധനകൾ കുറവായിരുന്നു. ലോക്ക്ഡൗണിന് ശേഷം കമ്പനി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തി പൊലീസിൽ പരാതി നൽകിയത്.

പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിന് മറ്റു രണ്ട് ജീവനക്കാരുടെ സഹായവും പ്രതിക്ക് ലഭിച്ചിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post