Top News

വിപണി കീഴടക്കാനൊരുങ്ങി കോംപസ്

ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്‍റെ പുതിയ പതിപ്പ് ജനുവരി 27-ന് വിപണിയില്‍ അവതരിപ്പിക്കും. വാഹനം സംബന്ധിച്ച് മറ്റ് വിവരങ്ങളെല്ലാം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയെങ്കിലും അവതരണവേളയിലായിരിക്കും വില പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.[www.malabarflash.com]

നിലവില്‍ 16.49 ലക്ഷം മുതൽ 24.99 ലക്ഷം വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില. പരിഷ്കരിച്ചെത്തുന്ന മോഡലിന് സ്വാഭാവികമായും വില വർദ്ധിക്കും.

പുതിയ മോഡലിനായുള്ള ബുക്കിംഗ് ഡീലർമാർ സ്വീകരിച്ചു തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആഗോള നിരത്തുകളില്‍ നേരത്തേ എത്തിയിട്ടുള്ള മോഡലാണ് ഇന്ത്യയില്‍ കോംപസിന്റെ 2021 പതിപ്പായി എത്തുന്നത്. ഡിസൈനിലെ പുതുമയും ഫീച്ചറുകളിലെ സമ്പന്നതയുമായിരുന്നു 2021 കോംപസിന്റെ ഹൈലൈറ്റ്. പുതിയ കോംപസിനെ ഗ്വാങ്‌ഷോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ചിരുന്നു. 2016 ൽ രണ്ടാം തലമുറ അരങ്ങേറ്റം മുതൽ എസ്‌യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫെയ്‌സ്‌ലിഫ്റ്റാണിത്. ഈ ചൈന-സ്പെക് കോംപസ് തന്നെയാണ് ചില മാറ്റങ്ങളോടെ ഇന്ത്യയിലെത്തുക.

കോംപസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വർധിച്ചിട്ടുണ്ട്. വീൽബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകർഷണം ക്രോമിൽ‌ പൂർ‌ത്തിയാക്കിയ സെവൻ ബോക്സ് ഫ്രണ്ട് ഗ്രില്ലാണ്. ആമസോൺ അലക്സാ പിന്തുണ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് വാഹനത്തിന്റെ അകത്തളത്തിൽ ലഭിക്കുന്നുണ്ട്.

Post a Comment

Previous Post Next Post