Top News

ചേറ്റുകുണ്ട് മഹല്ല് ഖാസിയായി തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി തിങ്കളാഴ്ച ചുമതലയേല്‍ക്കും; സയ്യിദ് അലി ബാഫഖി തങ്ങള്‍ തലപ്പാവണിയിക്കും

പള്ളിക്കര: ചേറ്റുക്കുണ്ട് കടപ്പുറം ഖിളര്‍ ജുമാ മസ്ജിദ് ഖാസിയായി സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പലുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ തിങ്കളാഴ്ച  ചുമതലയേല്‍ക്കും.[www.malabarflash.com]

സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ തലപ്പാവണിയിക്കും. വൈകിട്ട് അഞ്ച് മണിക്ക് ചേറ്റുക്കുണ്ട് കടപ്പുറം ജുമാ മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍ പ്രാര്‍ഥന നടത്തും.

 ജമാഅത്ത് പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. 
ഹസൈനാര്‍ സഖാഫി കുണിയ, ബി കെ അഹ്മദ് മൗലവി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിക്കും.

Post a Comment

Previous Post Next Post