കൊല്ലം: കൊല്ലത്ത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി. എംഎല്‍എയുടെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. പി എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.[www.malabarflash.com]
കൊല്ലം കുന്നിക്കോട്ടായിരുന്നു സംഭവം. വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡിലെ ക്ഷീര വികസന സംഘത്തിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എയെ കരിങ്കൊടി കാട്ടിയത്. ഇതിന് പിന്നാലെയായിരുന്നു എം.എല്‍.എയുടെ വാഹനത്തിലുണ്ടായിരുന്ന പി.എ പ്രദീപും സംഘവും തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും ആരോപിച്ചു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പോലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്നാണ് പരാതി. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പിന്നീട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദീപിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. പ്രദീപിനെതിരെയും മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയവരെയും അറസ്റ്റ് ചെയ്യണമെന്നും യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അതേസമയം, മര്‍ദ്ദനം തടയാനാണ് പ്രദീപ് കുമാര്‍ ശ്രമിച്ചത് എന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിശദീകരണം.

Post a Comment