Top News

അരുവിക്കര എംഎല്‍എ ശബരിനാഥനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം

അരുവിക്കര: 
അരുവിക്കര എംഎല്‍എ കെഎസ് ശബരിനാഥനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മറ്റിയാണ് ശബരിനാഥനെതിരെ പ്രമേയം പാസാക്കിയത്.[www.malabarflash.com] 

ശബരിനാഥന്‍ വെള്ളിമൂങ്ങ സിനിമയിലെ മണിമല മാമച്ചന്‍ എന്ന കഥാപാത്രത്തെ വെല്ലുന്ന തരത്തില്‍ യാതൊരു ഉളുപ്പുമില്ലാതെ അഭിനയിക്കുകയാണെന്ന് യൂത്ത് ലീഗ് പറയുന്നു.

ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയാണ്. യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയാണ് ശബരി. വര്‍ഗീയ കക്ഷികളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന ശബരീനാഥ് മതേതര കാഴ്ചപ്പാടുള്ള കോണ്‍ഗ്രസിന് ചേര്‍ന്നയാളാണോ എന്ന് പരിശോധിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. 

പിന്തുടര്‍ച്ചവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും. ശബരീനാഥിനെ അരുവിക്കരയില്‍ നിന്ന് തിരിച്ച് വിളിക്കാനും മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post