Top News

പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 ലേക്ക് മാറ്റിവച്ചു

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന്റെ പശ്ചാത്തലത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31 ലേക്ക് മാറ്റി. രാജ്യമെമ്പാടും കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് ജനുവരി 16 മുതല്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രസിഡന്റിന്റെ ഓഫീസുമായി കൂടിയാലോചന നടത്തി തീരുമാനമെടുത്തത്.[www.malabarflash.com]

ജനുവരി 30ന് രാവിലെ 11.45ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ദിനത്തിന്റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. നേരത്തെ ജനുവരി 17 മുതല്‍ മൂന്ന് ദിവസത്തേക്ക് ദേശീയ പോളിയോ തുള്ളിമരുന്ന് വിതരണം നടക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Post a Comment

Previous Post Next Post