Top News

ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് ഡിവൈഎഫ്‌ഐയില്‍; മാറ്റം 21 വര്‍ഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന് ശേഷം

കൊല്ലം: ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് 21 വര്‍ഷത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനത്തിന് ശേഷം ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗര്‍ പ്രസിഡന്റും ആര്‍എസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്ന വിഷ്ണു വല്ലമാണ് ഇടത് യുവജന സംഘടനയില്‍ ചേര്‍ന്നത്.[www.malabarflash.com]

യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിരുന്നു. വിഷ്ണുവിനെ സിപിഐഎം ഓഫീസില്‍ നേതാക്കള്‍ ചുവന്നമാലയിട്ട് സ്വീകരണം നല്‍കി. കൊട്ടാരക്കര അബ്ദുള്‍ മജീദ് സ്മാരകത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് ആര്‍ അരുണ്‍ ബാബു വിഷ്ണു വല്ലത്തെ സ്വീകരിച്ചു. 

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവന്‍, ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ്, ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപ്, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ ബഷീര്‍, ആര്‍ പ്രശാന്ത്, അമീഷ് ബാബു, രാംകുമാര്‍, എന്‍ നിയാസ്, ഗോപീകൃഷ്ണന്‍ എന്നിവര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post