NEWS UPDATE

6/recent/ticker-posts

പ്രണയ വിവാഹം: യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വെട്ടിക്കെലപ്പെടുത്തി

പാലക്കാട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ സഹോദരന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം.[www.malabarflash.com]

മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അനീഷ് വിവാഹിതനായത്. യുവതിയുടെ ബന്ധുക്കള്‍ക്ക് വിവാഹത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പക തീര്‍ക്കാന്‍ യുവതിയുടെ ബന്ധുക്കളാണ് കൃത്യം ചെയ്തതെന്ന് അനീഷിന്റെ സഹോദരന്‍ പറഞ്ഞു.

കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് സഹോദരന്‍. വണ്ടിയിലെത്തിയ സംഘം വാളുപയോഗിച്ച് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് സഹോദരന്‍ പറയുന്നത്.

Post a Comment

0 Comments