NEWS UPDATE

6/recent/ticker-posts

10 ലക്ഷത്തോളം വിലവരുന്ന ഭീമൻ ആമയെ ചെന്നൈയിലെ പാർക്കിൽ വെച്ച്​ കാണാതായി; മോഷണമെന്ന്​ സംശയം

ചെന്നൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ ആമകളിൽ രണ്ടാമനായ അൽദാബ്രാ ആമയെ തമിഴ്​നാട്ടിലെ മഹാബലിപുരത്തുള്ള മുതല പാർക്കിൽ വെച്ച്​ കാണാതായി.[www.malabarflash.com] 

80 മുതൽ 100 കിലോ വരെ തൂക്കമുള്ള ഈ  അപൂർവ്വ ഇനത്തിൽ പെട്ട ആമയ്​ക്ക്​ അന്താരാഷ്​ട്ര മാർക്കറ്റിൽ 10 ലക്ഷത്തിലധികം രൂപ വിലയുണ്ട്​. ആമ മോഷണം പോയതാണെന്നാണ്​​ പാർക്ക്​ അധികൃതരുടെ പ്രാഥമിക നിഗമനം.

ആറ് ആഴ്ച മുമ്പ് മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് സെൻറർ ഫോർ ഹെർപ്പറ്റോളജിയിൽ വെച്ചാണ്​ ആമയെ കാണാതായത്​. എന്നാൽ ഇപ്പോഴാണ്​ അധികൃതർ സംഭവം പരസ്യമാക്കുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ മോഷണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. പാർക്കിനുള്ളിലെ ആരോ ചെയ്​തതാണെന്നാണ്​ പോലീസ്​ കണക്കാക്കുന്നത്​. പാർക്കിലെ ജീവനക്കാരെ ഇക്കാര്യത്തിൽ ചോദ്യം ചെയ്തുവരികയാണ്​.

മോഷണം നടന്നത്​ നവംബർ 11, 12 തീയതികളിലായിട്ടാണെന്ന്​ സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആമയുടെ ശരീര ഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ ഗുണങ്ങളായിരിക്കാം മോഷണത്തിന്​ പിന്നിലെന്നും അവർ വ്യക്​തമാക്കി. 'ഭീമൻ ആമയുടെ ചുറ്റുവട്ടത്ത് സിസിടിവികളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ അർദ്ധരാത്രിയിൽ പാർക്കിന് പുറത്ത് ചില നീക്കങ്ങൾ നടന്നത്​ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്​. ലഭിച്ച ചില സുപ്രധാന ലീഡുകളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്​. പാർക്കിനകത്തുള്ള ആർക്കോ ഇതിൽ പങ്കുണ്ടെന്നും​ സംശയിക്കുന്നുണ്ട്'​. -മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥൻ സുന്ദരവതനം എൻ.ഡി.ടി.വിയോട്​ പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ കരയാമകളിൽ ഒന്നാണ്​ അൽദാബ്ര ആമകൾ. 150 വയസ്സ് വരെ ജീവിക്കുന്ന ഇത്തരം ആമകൾക്ക്​ പരമാവധി 550 പൗണ്ട് വരെ തൂക്കമുണ്ടാകും. അൽദാബ്ര ദ്വീപാണ്​ ഇവയുടെ സ്വദേശം.

Post a Comment

0 Comments