Top News

കള്ളക്കേസിനെ തുടർന്ന്​ ഭാര്യയെ നഷ്​ടമായെന്ന്​; പോലീസിനുമുന്നിൽ യുവാവ് തൂങ്ങിമരിച്ചു

കക്കോടി: കള്ളക്കേസിൽ കുടുക്കി മോഷ്​ടാവ് എന്ന് മുദ്രകുത്തിയതിനാൽ ഭാര്യയെ ഉൾപ്പെടെ നഷ്​ടമായതായി ആത്മഹത്യാ സന്ദേശത്തിൽ പറഞ്ഞ യുവാവ്​ പോലീസ്​ നോക്കിനിൽക്കെ തൂങ്ങിമരിച്ചു. മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ  മകൻ രാജേഷ് (32) ആണ് പ്ലാവിൽ തൂങ്ങിമരിച്ചത്.[www.malabarflash.com]


ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ്​ രാജേഷ് കിഴക്കുമുറിയിലെ വീട്ടിലെത്തിയത്​. വീട്ടുകാർ വാതിൽ തുറക്കാത്തതിനെ തുടർന്ന് സമീപത്തെ പ്ലാവിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. ചേവായൂർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐയും പോലീസുകാരും സംഭവസ്ഥലത്ത് എത്തുകയും കഴുത്തിൽ കുരുക്കിട്ട യുവാവിനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പോലീസ് അറിയിച്ചതുപ്രകാരം എത്തിയ അഗ്​നിശമന രക്ഷ യൂനിറ്റിന്റെ ശബ്​ദം കേട്ടതോടെ യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു.

മോഷണക്കേസിൽ 20 മാസത്തോളമായി ജയിലിൽ കഴിഞ്ഞ രാജേഷ് അടുത്താണ് മോചിതനായത്. ചില പോലീസുകാരുടെ മോശം പ്രവർത്തനം ചോദ്യം ചെയ്ത് പരാതി നൽകിയതിന്റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിലും ശബ്​ദ സന്ദേശത്തിലും യുവാവ് പറയുന്നു. മോഷ്​ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉൾപ്പെടെ നഷ്​ടമായതായും ശബ്​ദ സന്ദേശത്തിൽ പറയുന്നുണ്ട്.
 മാതാവ്: വസന്ത. സഹോദരി: രമ്യ.

Post a Comment

Previous Post Next Post