NEWS UPDATE

6/recent/ticker-posts

എസ്.ഡി.പി.ഐ പ്രവർത്തക​ൻ സലാഹുദ്ദീന്റെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

കൂത്തുപറമ്പ്: എസ്.ഡി.പി.ഐ പ്രവർത്തകൻ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ  നേതൃത്വത്തിലാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.[www.malabarflash.com] 


കേസിൽ ആദ്യ അറസ്​റ്റ്​ നടന്ന് 90 ദിവസം പൂർത്തിയാവുന്നതിനു മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. എ.ബി.വി.പി പ്രവർത്തകനായിരുന്ന കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിലെ രാഷ്​ട്രീയ വിരോധമാണ് സലാഹുദ്ദീന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സെപ്​റ്റംബർ എട്ടിന് വൈകീട്ടാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ കണ്ണവത്തെ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. സഹോദരിമാർക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ ചിറ്റാരിപ്പറമ്പ് ചുണ്ടയിൽ ​കാറിനു പിന്നിൽ ബൈക്കിടിച്ചശേഷം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

ഢാലോചനയിൽ പങ്കെടുത്ത മൂന്നുപേർ കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം തന്നെ അറസ്​റ്റിലായിരുന്നു. ഇവരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരും ഉൾപ്പെടെ ഒമ്പത്​ ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിലായി റിമാൻഡിൽ കഴിയുകയാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്​റ്റിലാവാനുണ്ട്.

ഇയാളാണ് സലാഹുദ്ദീൻ സഞ്ചരിച്ച കാറിൽ ബൈക്കിടിച്ച് അപകടം ഉണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. അക്രമിസംഘം ഉപയോഗിച്ച ഒരു കാർ, മൂന്ന്​ ബൈക്കുകൾ, വാളുകൾ എന്നിവ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരുകയാണ്.

Post a Comment

0 Comments