NEWS UPDATE

6/recent/ticker-posts

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേർ കസ്റ്റംസ് പിടിയിലായി. 64.5 ലക്ഷത്തിന്റെ സ്വര്‍ണവുമായിയാണ് മൂന്ന് കര്‍ണാടക സ്വദേശികൾ കസ്റ്റംസ് പിടിയിലായത്.[www.malabarflash.com]


കര്‍ണാടക ബട്കല്‍ സ്വദേശി മുഹമ്മദ് ഷമ്മാസ്, ഉഡുപ്പി സ്വദേശി മുക്താര്‍ അഹമ്മദ് സിറാജുദ്ദീന്‍, ഷബാസ് അഹമ്മദില്‍ എന്നിവരില്‍ നിന്നുമാണ് 1322 ഗ്രാം സ്വര്‍ണം പിടികൂടിയത്. മൂന്നുപേരും വ്യത്യസ്ത വിമാനങ്ങളിൽ ദുബായിൽ നിന്ന് എത്തിയവരാണ്.

ഇതിൽ 1272 ഗ്രാം സ്വർണം 24 കാരറ്റ് ആണ്. ആഭ്യന്തരവിപണിയിൽ ഇത്രയും സ്വർണത്തിന് 62,64,600 രൂപ വില വരും. എട്ടു കാരറ്റുള്ള 50 ഗ്രാം സ്വർണത്തിന് 1,84,700 രൂപ വിലമതിക്കും. ഇതു കൂടാതെ മൂന്നു ലക്ഷം രൂപ വിലവരുന്ന മൂന്ന് ഐഫോണുകളും കസ്റ്റംസ് പിടികൂടി.

അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലുള്ള കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് കള്ളക്കടത്ത് പിടികൂടിയത്. അടിവസ്ത്രത്തിലും ബെൽറ്റിലും ബാഗിലും ആയി ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമം നടന്നത്. ചെക്കിങിനിടെ സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വർദ്ധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങൾ മുതലാക്കിയാണ് സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്നത്. സ്വർണ മിശ്രിതം പ്രധാനമായും അടിവസ്ത്രത്തിലാണ് ഒളിപ്പിക്കുന്നത്.

Post a Comment

0 Comments