Top News

പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥികൾ ക്ലാസ് മുറിയിൽ വെച്ച് വിവാഹിതരായി

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ രാജമുന്ത്രിയില്‍ പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥികൾ ക്ലാസ് മുറിയിൽ വെച്ച് വിവാഹിതരായി. സുഹൃത്ത് പകർത്തിയ വിഡിയോ വൈറലായതോടെ സ്കൂൾ അധികൃതര്‍ പ്ലസ് ടു വിദ്യാർഥികളെ ടി.സി നല്‍കി പറഞ്ഞുവിട്ടു.[www.malabarflash.com]

ഒരു മിനിറ്റ് ദൈര്‍ൈഘ്യമുള്ളസംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടുന്ന ദൃശ്യങ്ങളും അതിനുശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്ന് കരുതുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാളായ സഹപാഠിയാണ് വിഡിയോ പകർത്തിയതെന്ന് പറയുന്നു. താലി കെട്ടിയതിന് ശേഷം നെറ്റിയില്‍ സിന്ദൂരമണിയാനും ഈ പെണ്‍കുട്ടി നിര്‍ദേശിക്കുന്നുണ്ട്. 'ആരെങ്കിലും വരും മുമ്പ് സിന്ദൂരമണിയൂ, എനിക്ക് പേടിയാകുന്നു,' എന്നെല്ലാം പറയുന്നത് കേൾക്കാം. സിന്ദൂരമണിഞ്ഞ ശേഷം വധൂവരന്മാരെപ്പോലെ ഇരുവരും ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട്. വീഡിയോ ഷൂട്ട് ചെയ്ത സഹപാഠിയെയും കോളേജ് അധികൃതര്‍ ടി.സി നൽകി പറഞ്ഞുവിട്ടു.

'ആരാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല. കോളേജ് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ ക്ലാസ് മുറിയിലേക്ക് കയറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്'-കേസ് അന്വേഷിക്കുന്ന പോലീസ് ഓഫിസര്‍ വാര്‍ത്ത ഏജന്‍സി ഐ.എ.എന്‍.എസിനോട് പറഞ്ഞു. ശിശുക്ഷേമ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികൾക്ക് കൗൺസിലിങ് നൽകുമെന്നും ഇവർ പറഞ്ഞു.

Post a Comment

Previous Post Next Post