NEWS UPDATE

6/recent/ticker-posts

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്‌ രണ്ടുപേര്‍ മരിച്ചു

കാസറകോട്: ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്‌ രണ്ടുപേര്‍ മരിച്ചു. ചൗക്കി കല്ലങ്കൈയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം. ആലുവയില്‍ നിന്ന് പ്ലെയിവുഡുമായി മംഗലാപുരം പോവുകയായിരുന്ന കെ എ 22 സി 0977 ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.[www.malabarflash.com] 

രക്ഷപ്രവര്‍ത്തനം നടത്തിയ നാട്ടുകാരില്‍ രണ്ട് പേര്‍ക്കും പരിക്ക് പറ്റി.കര്‍ണാടക ബെല്‍ഗാം സ്വദേശികളായ ലോറി ഡ്രൈവര്‍ കുമാര്‍, ക്ലീനര്‍ പ്രദീപ് (18)എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ കുമാര്‍ (35) സംഭവസ്ഥലത്തും പ്രദീപ് മംഗലാപുരം ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വണ്ടിയില്‍ സൂക്ഷിച്ചിരുന്ന കെമിക്കല്‍ ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് കല്ലങ്കൈയിലെ സവാദ്, ഷാഫി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments