NEWS UPDATE

6/recent/ticker-posts

എൽഡിഎഫിനെ പിന്തുണച്ചതിനു പിന്നാലെ മുക്കം മുൻസിപ്പാലിറ്റിയിലെ ലീ​ഗ് വിമതന് വധഭീഷണി

കോഴിക്കോട്: മുക്കം മുൻസിപ്പാലിറ്റിയിലെ മുസ്ലീം ലീഗ് വിമതൻ മുഹമ്മദ് അബ്ദുൽ മജീദിനു വധഭീഷണി. വാട്സ് ആപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഭാര്യയെ വിധവയാക്കും എന്നാണ് ഭീഷണി.[www.malabarflash.com]

കഴിഞ്ഞ ദിവസം  ഇടത് മുന്നണിക്ക് മജീദ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭാ ഭരിക്കാനുള്ള അംഗ സംഖ്യ തികഞ്ഞിരുന്നു.

മജീദിന്റെ ആവശ്യങ്ങൾ ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുകൊടുത്തതോടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ പാലിക്കാതെ വന്നാൽ പിന്തുണ പിൻവലിക്കുമെന്നാണ് മജീദിന്റെ നിലപാട്. ലീഗ് തന്നെ തിരിച്ചെടുത്താൽ അപ്പോൾ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കും. ജീവിതാവസാനം വരെ ഒരു ലീഗുകാരൻ ആയി തുടരാനാണ് ആഗ്രഹം. പിന്തുണ അഞ്ചുവർഷത്തേക്ക് തുടരും എന്ന് ഇപ്പോൾ പറയാനാവില്ലെന്നും മജീദ് പറഞ്ഞിരുന്നു..

Post a Comment

0 Comments