Top News

പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂര്‍ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്‌.[www.malabarflash.com]

പാറപ്പുറത്ത് വീട്ടില്‍ ബിജു ഭാര്യ അമ്പിളി, മക്കളായ അശ്വതി,അര്‍ജ്ജുന്‍ എന്നിവരാണ് മരിച്ചത്. ചിട്ടിനടത്തിപ്പിനെ തുടര്‍ന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി.

മക്കള്‍ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. വീടുകള്‍ കേന്ദ്രീകരിച്ച് ചിട്ടി നടത്തിവന്നയാളാണ്‌ ബിജു

Post a Comment

Previous Post Next Post