NEWS UPDATE

6/recent/ticker-posts

തന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ ബി.ജെ.പിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല': അസദുദ്ദീന്‍ ഉവൈസി


ഹൈദരാബാദ്: തന്റെ രാജ്യസ്നേഹം തെളിയിക്കാന്‍ ബിജെപിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസാസുദീന്‍ ഒവൈസി.[www.malabarflash.com]

ദേശീയ മാധ്യമമായ ആജ് തക്കി'ന്റെ ഒരു ചര്‍ച്ചാ പരിപാടിയില്‍ ബിജെപി ദേശീയ വക്താവ് സുധാന്‍ഷു ത്രിവേദിയോടാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വാര്‍ത്താ ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്. 

മുഹമ്മദലി ജിന്നയുടെ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും രാജ്യം വിഭജിച്ച സമയത്ത് ഇസ്ലാം മതത്തില്‍പ്പെട്ട നിരവധി പേര്‍ മുസ്ലിം ലീഗിനും ജിന്നയ്ക്കും അനുകൂലമായി നിലകൊണ്ട ശേഷവും ഇന്ത്യയില്‍ തന്നെ തുടര്‍ന്നുവെന്നും ത്രിവേദി ചര്‍ച്ചയില്‍ പറഞ്ഞു. തുടര്‍ന്നുള്ള ത്രിവേദിയുടെ പരാമര്‍ശത്തില്‍ മറുപടിയായാണ് ഉവൈസി ഇത്തരത്തില്‍ പ്രതികരിച്ചത്

ഞാന്‍ പോയിക്കഴിഞ്ഞാലും എനിക്ക് ശേഷം വരുന്ന പത്ത് തലമുറകളോടും അവരുടെ ദേശസ്‌നേഹം തെളിയിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ഇറങ്ങിപ്പോകൂ. രാജ്യസ്‌നേഹമുണ്ടെന്ന് തെളിയിക്കാന്‍ ബി.ജെ.പിയുടെ കൈയ്യില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. ആ സര്‍ട്ടിഫിക്കറ്റ് എന്റെ ഷൂസിലാകും ഞാന്‍ സൂക്ഷിക്കുക. എനിക്ക് ഇന്ത്യയോടാണ് കൂറ്. എന്നും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും' ഒവൈസി പറഞ്ഞു. 

'നിങ്ങള്‍ ഒരു മുസ്ലീമിനെ കാണുമ്പോള്‍ നിങ്ങളുടെ മനോഭാവം മാറ്റണം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ ഭരണഘടന എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നു. 'ഭാരത് മാതാ കി ജയ്' എന്ന് പറയുന്നവരെ ഞാന്‍ ബഹുമാനിക്കുന്നു -ഉവൈസി പറഞ്ഞു. 

ഞങ്ങളുടെ പൂര്‍വ്വികര്‍ നെഞ്ച് ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെയാണ് ശ്മശാനത്തില്‍ കിടക്കുന്നത്. വേണമെങ്കില്‍ പോയി നോക്കുക. ഞങ്ങളുടെ വിശ്വസ്തത നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും. ഇന്ത്യയോടുള്ള എന്റെ വിശ്വസ്തത ആരോടും തെളിയിക്കേണ്ടതില്ല. നിങ്ങള്‍ക്ക് വേണ്ടത് ചെയ്യുക. ഞാന്‍ ഇന്ത്യക്കാരനാണ്, എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല' 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments