Top News

ബോളിവുഡ് താരം ആര്യ ബാനർജി ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ

കൊൽക്കത്ത: ബോളിവുഡ് താരം ആര്യ ബാനർജി ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ. കൊൽക്കത്തയിലെ ഫ്ളാറ്റിലാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


രാവിലെ വീട്ടുജോലിക്കാരി ഫ്ളാറ്റിൽ വന്ന് ബെല്ല് അടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെയാണ് സംശം ഉദക്കുന്നത്. തുടർന്ന് പൊലീസിൽ അറിയിക്കുകയും പൊലീസ് വാതിൽ പൊളിച്ച് അകത്ത് കടക്കുകയും ചെയ്തു. അപ്പോഴാണ് ആര്യയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രശസ്ത സിതാറിസ്റ്റ് നിഖിൽ ബണ്ഡോപധ്യായയുടെ മകളായ ആര്യ ബാനർജി ഡേർട്ടി പിക്ച്ചർ, ലൗ സെക്സ് ഓർ ദോഖ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ആര്യയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മുറിയിൽ നിന്ന് ഫോറൻസിക് സംഘം സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post