മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ഇതിനായി ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും.
കേസിൽ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയുള്ളതെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. എം.എസ്.എഫ്. പ്രവർത്തകൻ ഹസൻ, യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇർഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം.

കേസിലെ ഒന്നാം പ്രതി ഇർശാദിനെ രക്ഷിക്കാൻ ലീഗ് നേതാക്കൾ ശ്രമം നടത്തിയെന്ന വിവരം ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഔഫ് ആണ് അക്രമം നടത്തിയതെന്ന് വരുത്തിത്തീർക്കാൻ വ്യാജ പ്രചാരണമാണ് ലീഗ് കേന്ദ്രങ്ങൾ അഴിച്ചു വിട്ടത്.
അക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലാണെന്ന കള്ളം പൊളിച്ചാണ് പോലീസ് ഇർശാദിനെ അറസ്റ്റ് ചെയ്തത്.
ഇർശാദിനെ രക്ഷപ്പെടുത്താൻ പ്രമുഖ ലീഗ് നേതാവ് അടക്കമുള്ളവർ വാട്‌സാപ്പിലും മറ്റും വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ഇർശാദിന് കര്യമായ പരുക്കൊന്നും ഉണ്ടായിരുന്നില്ലെന്ന് പിന്നീട് ആണ് വ്യക്തമായത്. ഇതിൽ നിന്ന് തന്നെ ലീഗിലെ ചില പ്രമുഖർക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുകയാണ്. ഇക്കാര്യങ്ങൾ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടും.
0 Comments