Top News

നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി: 7 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു

തൃശ്ശൂര്‍: ദേശീയപാതയില്‍ കുതിരാനില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ലോറികളും കാറും ഉള്‍പ്പെടെ ഏഴ്‌ വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. പുലര്‍ച്ചെ 6.45നാണ് സംഭവം.[www.malabarflash.com] 


തമിഴ്‌നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളിലും ബൈക്കുകളിലുമാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് ഈ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

രണ്ട് സ്‌കൂട്ടര്‍ യാത്രികരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്. അപകടത്തെ തുടര്‍ന്ന് കുതിരാനില്‍ കിലോമീറ്റര്‍ നീളത്തിലാണ് ഗതാഗതക്കുരുക്കുണ്ടായത്.

Post a Comment

Previous Post Next Post