ന്യൂഡല്‍ഹി: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 36 വിദേശികളെ എല്ലാ കേസുകളില്‍നിന്നും ഡല്‍ഹിയിലെ കോടതി കുറ്റവിമുക്തരാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്തുവെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അവര്‍ക്കെതിരെ ചുമത്തിയിരുന്നത്.[www.malabarflash.com]
14 രാജ്യങ്ങളില്‍നിന്ന് എത്തിയ വിദേശികളെയാണ് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് അരുണ്‍ കുമാര്‍ ഗാര്‍ഗ് കുറ്റവിമുക്തരാക്കിയത്. എപ്പിഡമിക് ആക്ട്, 2005 ലെ ദുരന്ത നിവാരണ നിയമം, വിസ നിയമലംഘനം എന്നിവയ്ക്ക് പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നു, ജീവന് ഭീഷണിയാകാവുന്ന പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാന്‍ ഇടയാകുംവിധം അശ്രദ്ധയോടെ പെരുമാറി, നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നു, ക്വാറന്റീല്‍ നിയമങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
തെളിവുകളുടെ അഭാവത്തിലാണ് ആറ് രാജ്യങ്ങളില്‍നിന്ന് എത്തിയ എട്ടുപേരെ കോടതി കുറ്റവിമുക്തരാക്കിയത്. നിസാമുദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ വിദേശികള്‍ പങ്കെടുത്തത് വിസാ നിയമങ്ങള്‍ ലംഘിച്ചാണെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അവര്‍ മതപ്രചാരണം അടക്കമുള്ളവ നടത്തിയെന്നുമായിരുന്നു ഇവര്‍ക്കെതിരായ കുറ്റപത്രത്തിലെ ആരോപണം.
0 Comments