Top News

കാസര്‍കോട്ടെ എട്ട് നേതാക്കളെയും പ്രവര്‍ത്തകരെയും മുസ്ലിം ലീഗില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: കാസർകോട്ടെ എട്ട് മുസ്ലിം ലീഗ് നേതാക്കളെയും പ്രവർത്തകരെയും ലീഗിൽ നിന്നും സസ്‌പെൻഡ് ചെയ്തു.[www.malabarflash.com]

കാസർക്കോട് മുനിസിപ്പാലിറ്റി 20-ാം വാർഡ് ഫോർട്ട് റോഡിലെ റാശിദ് പൂരണം, ആസിഫ് എവറസ്റ്റ്, മംഗൽപാടി പഞ്ചായത്തിലെ അബൂബക്കർ ബടകര, റഫീഖ് ഫൗസി, അബ്ദുർ റഹ്‌മാൻ മിപ്പിരി, നാസർ മിപ്പിരി, സകരിയ, ഉമർ രാജാവ് എന്നിവരെയാണ് പാർട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിം ലീഗിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പിൽ പാർട്ടിയുടെ ഔദ്യോഗീക സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. തദ്ദേശ തെരെഞ്ഞടുപ്പിന് മുന്നോടിയാണ് കാസർകോട് ഫോർട്ട് റോഡിലെ വിമത കൗൺസിലർ റാശിദ് പൂരണത്തെയും ഒപ്പമുള്ള നേതാക്കളെയും പാർട്ടിയിൽ തിരിച്ചെടുത്ത് പാർട്ടി സ്ഥാനങ്ങൾ നൽകിയത്‌.

വിമതർ പാർട്ടിയിലേക്ക് തിരിച്ചു വരാൻ മുന്നോട്ട് വെച്ച ആവശ്യങ്ങൾ അംഗീകരിക്കാത്തത് കൊണ്ട് ഇവർ പാർട്ടിയുമായി തെരെഞ്ഞെടുപ്പിൽ സഹകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് റാശിദ് പൂരണത്തെയും ഒപ്പമുള്ള ആസിഫിനെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post