NEWS UPDATE

6/recent/ticker-posts

2030ലെ ഏഷ്യന്‍ ഗെയിംസ് ദോഹയില്‍, 2034ലേത് റിയാദില്‍

ദോഹ: 2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും. ഒളിംപിക് കൗണ്‍സില്‍ ഓഫ് എഷ്യ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലാണ് 2030ലെയും 2034യും ഗെയിംസ് വേദികള്‍ സംബന്ധിച്ച് തീരുമാനമായത്.[www.malabarflash.com]


ഖത്തറിനെതിരെ 2017 മുതല്‍ സൗദിയും ഈജിപ്തും യുഎഇയും ബഹ്റിനും യാത്രാ-വ്യാപര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ദോഹ ഗെയിംസിന് വേദിയാവുമോ എന്ന കാര്യത്തില്‍ ആകാംക്ഷയുണ്ടായിരുന്നു. 2030ലെ ഗെയിംസ് വേദിയാവാനായി ഖത്തറും സൗദിയും മത്സരരംഗത്തെത്തിയതോടെ ഇതിന് രാഷ്ട്രീയമാനം കൈവരുകയും ചെയ്തു.

എന്നാല്‍ കൗണ്‍സില്‍ യോഗത്തില്‍ നടന്ന വോട്ടെടുപ്പില് വിജയിക്കുന്ന രാജ്യത്തിന് 2030ലെ ഗെയിംസും രണ്ടാമതെത്തുന്ന രാജ്യത്തിന് 2034ലെ ഗെയിംസും അനുവദിക്കാന്‍ തീരുമാനിച്ചതോടെ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. ഒമാന്‍റെ നേതൃത്വത്തില്‍ നടത്തി മധ്യസ്ഥ ചര്‍ച്ചകളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്.

Post a Comment

0 Comments