ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കർഷകരുടെ ദുരവസ്ഥയും സർക്കാരിന്റെ അടിച്ചമർത്തലും തന്നെ വേദനിപ്പിക്കുന്നുവെന്നും അതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് കത്തിൽ എഴുതിയിരുന്നത്.
അവകാശങ്ങൾക്ക് വേണ്ടി തെരുവുകളിൽ പോരാടുന്ന കർഷകരുടെ ദുരവസ്ഥയ്ക്ക് സാക്ഷിയായി. സർക്കാർ അവർക്ക് നീതി ലഭ്യമാകാത്തത് കാണുമ്പോൾ വേദനിക്കുന്നുണ്ട്. അതൊരു കുറ്റകൃത്യമാണ്. പീഡിപ്പിക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതും പാപമാണ്. ആരും കർഷകരുടെ അവകാശത്തിനായോ സർക്കാരിന്റെ അടിച്ചമർത്തിലിന് എതിരെയോ ഒന്നും ചെയ്തിട്ടില്ല. പലരും തങ്ങൾക്ക് ലഭിച്ച പുരസ്കാരങ്ങൾ വരെ തിരിച്ചു നൽകി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സർക്കാരിന്റെ അടിച്ചമർത്തലിനെതിരെ കർഷകരെ പിന്തുണച്ച് ഈ ദാസൻ സ്വയം ബലികഴിക്കുകയാണ്.- കുറിപ്പിൽ പറയുന്നു.
ഹരിയാനയിലും പഞ്ചാബിലുമുൾപ്പെടെ അനുയായികളുള്ള ബാബാ രാംസിങ് ഹരിയാന എസ്ജിപിസി ഉൾപ്പെടെയുള്ള നിരവധി സിഖ് സംഘടനകളുടെ മുൻ ഭാരവാഹി കൂടിയായിരുന്നു.
0 Comments