തായ്‌ലാന്‍ഡില്‍ 2020 CBR150R പുറത്തിറക്കി ഹോണ്ട. നാല് പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് മോട്ടോര്‍ സൈക്കിള്‍ നവീകരിച്ചിരിക്കുന്നത്. ആദ്യത്തേത് റെഡ് ഗ്രാഫിക്‌സ് അവതരിപ്പിക്കുന്ന ഒരു മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനാണ്. റെഡ് നിറത്തിലുള്ള ടയറുകളും ഇതിലുണ്ട്. ബ്ലാക്ക് ഗ്രാഫിക്‌സിനൊപ്പം വരുന്ന കടും റെഡ് നിറവും നവീകരണത്തിന്റെ ഭാഗമാണ്.[www.malabarflash.com]
സമാനമായ തീമില്‍, ഓറഞ്ച് ചക്രങ്ങളുള്ള മാറ്റ് ബ്ലാക്ക്, ഓറഞ്ച് നിറങ്ങളില്‍ CBR150R വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഏറ്റവും മനോഹരമായി കാണപ്പെടുന്നത് ബ്രൗണ്‍ / ബ്ലാക്ക്, റെഡ് നിറമാണ്. റെഡ് ഫ്രണ്ട് വീല്‍, റെഡ് അണ്ടര്‍ബെല്ലി കൗള്‍, മഞ്ഞ നിറത്തിലുള്ള സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ കളര്‍ ഓപ്ഷനും, ഗ്രാഫിക്‌സും അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ നവീകരിച്ച CBR150R, തായ്‌ലാന്‍ഡില്‍ നേരത്തെ വിറ്റിരുന്ന മോഡലിന് സമാനമാണ്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 17.1 bhp കരുത്തും 14.4 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.
ഹോണ്ട CBR150R-ന്റെ ഈ പതിപ്പ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ലഭ്യമായതില്‍ നിന്ന് വ്യത്യസ്തമാണ്. തായ് മോഡലിന്റെ രൂപകല്‍പ്പന CBR1000RR-R ഫയര്‍ബ്ലേഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുമാണ്. ഇതിന് പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗും ലഭിക്കുന്നു. യമഹ R1 V3-യുമായാണ് തായ്‌ലൻഡിൽ വിൽപ്പനക്കെത്തുന്ന 2020 ഹോണ്ട CBR150R മത്സരിക്കുന്നത്. എന്നാൽ ഈ മോഡൽ ഇന്ത്യയിലേക്ക് എത്തുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.
0 Comments