മൂന്നാര്‍: ക്ഷേത്രത്തില്‍ തൊഴാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. തമിഴ്നാട് ഒട്ടംചത്രം സ്വദേശിയും പഴയ മൂന്നാർ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവയാണ് (35) മൂന്നാര്‍ പോലീസ് പിടിയിലായത്.[www.malabarflash.com]
വെള്ളിയാഴ്ച വൈകീട്ട് മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയത്. മാതാപിതാക്കള്‍ മാറിയ തക്കംനോക്കി ഇയാള്‍ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മാതാപിക്കാള്‍ ശിവയെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments