കാസര്‍കോട്: മദ്രസയിലെ സ്വന്തം മുറിയില്‍ വെച്ച് 10 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കാസര്‍കോട് പോക്‌സോ കോടതി. 2015 ഓഗസ്റ്റ് മൂന്നിനും അതിനു മുമ്പുള്ള ദിവസങ്ങളിലുമാണ് കേസിനാസ്പദമായ സംഭവം നടന്നത്.[www.malabarflash.com]
രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രതി അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു വന്നിരുന്ന മദ്രസയിലെ സ്വന്തം മുറിയില്‍ വെച്ചാണ് 10 വയസ്സുള്ള ആണ്‍കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. വീട്ടിലെത്തിയ കുട്ടി പുറത്ത് കളിക്കാനോ മറ്റോ പോകാതെ മൗനിയായി വീട്ടിനകത്ത് തന്നെ ഇരിക്കുന്നത് കണ്ട് മാതാവ് പലവട്ടമായി ചോദിച്ചപ്പോള്‍ ഓടുവിലാണ് കുട്ടി പീഡനവിവരം തുറന്ന് പറഞ്ഞത്.
കേസില്‍ പ്രതിയായ കുമ്പള കോയിപ്പാടി ദേവീ നഗര്‍ സുനാമി കോളനിയിലെ മുഹമ്മദ് റിയാസ് എന്ന റിയാസിനെ (31)യാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജ് ആര്‍ എല്‍ ബൈജു ജീവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ: പ്രകാശ് അമ്മണ്ണായ ഹാജരായി.
കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ രാജപുരം എസ് ഐ ആയിരുന്ന രാജീവന്‍ വലിയ വളപ്പില്‍ ആയിരുന്നു.
10 വയസുകാരനെ പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ഒമ്പത് വയസുള്ള മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പുറത്ത് വന്നിരുന്നു. ഈ കേസിന്റെ വിചാരണ പോക്‌സോ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായണ്.

Post a Comment