NEWS UPDATE

6/recent/ticker-posts

വെഞ്ഞാറമൂട് ഇരട്ടകൊലക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം തന്നെ; കുറ്റപത്രം നല്‍കി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊല കേസില്‍ കോണ്‍ഗ്രസുകാരായ ഒമ്പത് പ്രതികള്‍ക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണെന്ന് കൊലപാതക കാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കി.ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്.[www.malabarflash.com] 

ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഉണ്ണി, സജീവ്, സനല്‍, അന്‍സാര്‍, ഷജിത്, നജീബ്, അജിത്, സതി, പ്രീജ എന്നിവര്‍ക്കെതിരെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ് വൈ സുരേഷ് നെടുമങ്ങാട് കോടതിയില്‍ കുറ്റപത്രം നല്‍കിയിത്. അന്വേഷണം ആരംഭിച്ച് 80 ദിവസമാകുമ്പേഴേക്ക് തന്നെ കുറ്റപത്രം നല്‍കാനാന്‍ പോലീസിനായി. പ്രതികള്‍ നിമാന്റിലാണ്.

ആഗസ്ത് 30ന് തിരുവോണ തലേദിവസം അര്‍ധരാത്രിയാണ് തേമ്പാമൂട് ജംഗ്ഷനില്‍വെച്ച് ബൈക്കിലെത്തിയ പ്രതികള്‍ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്. ഒട്ടേറെ കുത്തേറ്റെങ്കിലും ഹൃദയം പിളര്‍ത്തിയ കുത്താണ് രണ്ട് പേരുടെയും മരണകാരണം. 

കേസില്‍ അറസ്റ്റിലായ ഉണ്ണി, സജീവ്, സനല്‍, അന്‍സാര്‍ എന്നിവരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍. മറ്റുള്ളവര്‍ സഹായികളാണ്. പ്രതികളെ രക്ഷിക്കാനുമ ഒളിവല്‍ കഴിയാനും സഹായിച്ചതിനാണ്. ഒരു പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രീതയെ അറസ്റ്റ് ചെയ്തത്. ഉണ്ണിയടക്കം എല്ലാ പ്രതികളും കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇതില്‍ സജീവ്, അന്‍സാര്‍ എന്നിവര്‍ നേരത്തെയും ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ച കേസില്‍ പ്രതിയാണ്.

ഡിവൈഎഫ്ഐ നേതാക്കളായ ഹഖ്, മിഥിലാജ് എന്നിവരോട് പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടികലാശത്തിന്റെ ഭാഗമായും വൈരാഗ്യമുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് തവണ ഡിവൈഎഫ്ഐ നേതാക്കളൈ വധിക്കാനും ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസല്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ഗൂഢാലോചന നടത്തി ഇരുവരേയും ഇല്ലാതാക്കാാന്‍ തീരുമാനിക്കുകയായിരുന്നു.

ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെയടക്കം അറിവോടെ ഗൂഢാലോചന നടന്നതായി പരാതിയുണ്ട്. ഇതേ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനാലാണ് ഗൂഢാലോചനയില്‍ അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.

Post a Comment

0 Comments