NEWS UPDATE

6/recent/ticker-posts

സമൂഹമാധ്യമത്തില്‍ സ്ഥാനാര്‍ഥികളെ അധിക്ഷേപിച്ചാല്‍ കര്‍ശന നടപടി; വനിതകളുടെ ചിത്രം എഡിറ്റ് ചെയ്താല്‍ വിവരം അറിയും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന വനിതാ സ്ഥാനാർഥികൾ അടക്കമുള്ളവരുടെ പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചാൽ നിയമ നടപടിയെന്നു പോലീസ്.[www.malabarflash.com]


വനിതാ സ്ഥാനാർഥികളുടെതടക്കം പ്രചാരണ, സ്വകാര്യ ചിത്രങ്ങൾ എഡിറ്റു ചെയ്തു അശ്ലീല പദങ്ങള്‍ ഉപയോഗിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.

ഇതു സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പോലീസ് മേധാവികൾക്കു നിർദേശം നൽകി. ഐടി ആക്ടിലെ 66, 66സി, 67, 67 എ പ്രകാരവും കെപി ആക്ടിലെ 120 ഒ പ്രകാരവും ഐപിസി 354 എ, 354 ഡി, 465, 469, 509 വകുപ്പുകൾ അനുസരിച്ചും കേസെടുക്കാനാണ് നിർദേശം. സ്വീകരിക്കുന്ന നടപടികൾ ഇലക്‌ഷൻ സെല്ലിലേക്ക് അയയ്ക്കാനും ഡിജിപി നിർദേശിച്ചു.

Post a Comment

0 Comments