Top News

ജ്വല്ലറി നി​ക്ഷേ​പത്തട്ടിപ്പ്​ കേ​സിൽ എം.സി. ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിൽ

കാസർകോട്: ഫാ​ഷ​ൻ ഗോ​ൾ​ഡ്​ ജ്വല്ലറി നി​ക്ഷേ​പത്തട്ടിപ്പ്​ കേ​സിൽ മഞ്ചേശ്വരം എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം.സി. ഖമറുദ്ദീനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.[www.malabarflash.com]

കാസർകോട് എസ്‌പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ഖമറുദ്ദീനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് എഎസ്പി വിവേക് കുമാർ അറിയിച്ചു. 77 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

15 കോടിയുടെ തട്ടിപ്പു നടന്നതിനു തെളിവ് കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എംഎല്‍എയെ 5 മണിക്കൂറായി കാസർകോട് എസ്പി ഓഫിസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 115 എഫ്ഐആറുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷൻ, പയ്യന്നൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായാണ് എംഎൽഎയ്ക്കെതിരെ പരാതി റജിസ്റ്റർ ചെയ്തിട്ടുള്ളത്. എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന് ഒരു വർ‌ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.

Post a Comment

Previous Post Next Post