തിരുവനന്തപുരം: സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199 എണ്ണത്തിലും തെരഞ്ഞെടുപ്പു നടക്കുന്പോൾ മട്ടന്നൂർ നഗരസഭയിൽ മാത്രമാണു നടക്കാത്തത്. ഇവിടെ പൊതു തെരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണു തെരഞ്ഞെടുപ്പ്. രണ്ടു വർഷത്തിനു ശേഷം രൂപീകൃതമായ സാഹചര്യത്തിലാണിത്.[www.malabarflash.com]
എല്ലായിടത്തും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചാണ് വോട്ടെടുപ്പ്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പകുതിയോളം ജില്ലകളിലും പൂർത്തിയായി. നവംബർ പത്തോടെ ഇത് പൂർത്തിയാകും.
വരണാധികാരി, ഉപവരണാധികാരി എന്നിവരെ നിശ്ചയിച്ചു. പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന നടപടികൾ നടന്നുവരുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.

Post a Comment